കേരളത്തില്‍ ഇത്തവണ യു.ഡി.എഫ്‌. ഇരുപതു സീറ്റുകളില്‍ ഇരുപതും നേടുമെന്ന്‌ കേരള കോണ്‍ഗ്രസ്‌ ചെയര്‍മാന്‍ പി.ജെ. ജോസഫ്‌ എം.എല്‍.എ. കേന്ദ്ര സംസ്‌ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധ നടപടികള്‍ക്കെതിരായ വലിയ പ്രതികരണം ജനങ്ങളുടെ ഭാഗത്തു നിന്ന്‌ ഉണ്ടാകുമെന്നതില്‍ സംശയമില്ല. മോദി ഗാരന്റി എന്ന തരത്തില്‍ രാജ്യമെങ്ങും ബി.ജെ.പി. നടത്തുന്ന പ്രചരണം ഏശില്ല. രാജ്യത്തെ ജനങ്ങളെ വിഭജിക്കുന്ന സമീപനമാണ്‌ കേന്ദ്ര സര്‍ക്കാരും ബി.ജെ.പിയും സ്വീകരിക്കുന്നത്‌. അതു പോലെ തന്നെ ജനകീയ പ്രശ്‌നങ്ങളെ തിരസ്‌കരിച്ച്‌ മുന്നേറുകയാണ്‌ കേരള സര്‍ക്കാരും. വാഗ്‌ദാന ലംഘനങ്ങളുടെ കുത്തൊഴുക്കാണ്‌ ഇടതുഭരണത്തില്‍ കാണാന്‍ കഴിയുന്നതെന്നും പി.ജെ. ജോസഫ്‌ പറഞ്ഞു.
യു.ഡി.എഫിന്റെ തെരഞ്ഞെടുപ്പ്‌ പ്രചാരണങ്ങള്‍ക്ക്‌ ചുക്കാന്‍ പിടിക്കുന്ന പി.ജെ. ജോസഫ്‌ മംഗളത്തോട്‌ പ്രതികരിച്ചപ്പോള്‍...

? ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന്റെ പ്രതീക്ഷയെന്ത്‌.

മുഴുവന്‍ സീറ്റുകളിലും വിജയം സുനിശ്‌ചിതമാണ്‌. കഴിഞ്ഞ തവണ നഷ്‌ടമായ ഒരു സീറ്റും ഇത്തവണ യു.ഡി.എഫിനു ലഭിക്കും. അത്തരത്തിലുള്ള രാഷ്‌ട്രീയ സാഹചര്യമാണ്‌ സംസ്‌ഥാനത്ത്‌ നിലനില്‍ക്കുന്നത്‌. ഇടതുഭരണത്തില്‍ കേരളത്തിലെ ജനങ്ങള്‍ അത്ര അസംതൃപ്‌തരാണ്‌. സംസ്‌ഥാനത്ത്‌ രൂക്ഷമായ വിലക്കയറ്റമാണ്‌ അനുഭവപ്പെടുന്നത്‌. ഇതു നിയന്ത്രിക്കാന്‍ യാതൊരു നടപടിയുമില്ല. സപ്ലൈക്കോയില്‍ സാധനങ്ങള്‍ ലഭിക്കുന്നില്ല. ക്ഷേമ പെന്‍ഷന്‍ മുടങ്ങുന്നു. നികുതി വര്‍ധന അടക്കം ഓരോ ദിവസവും ജനങ്ങളുടെ ഭാരം വര്‍ധിച്ചു വരുകയാണ്‌. ഏപ്രില്‍ മുതല്‍ എല്ലാ സാധനങ്ങള്‍ക്കും വില വര്‍ധിച്ചു. കേന്ദ്ര സര്‍ക്കാര്‍ സഹായിക്കാത്തതാണ്‌ കാരണമെന്നാണ്‌ കേരളത്തിലെ ഭരണകര്‍ത്താക്കള്‍ പറയുന്നത്‌. എന്നാല്‍ കേന്ദ്രമന്ത്രി നിര്‍മല സീതാരാമന്റെ ആക്ഷേപത്തിന്‌ ഫലപ്രദമായ മറുപടി പറയാന്‍ കഴിയുന്നില്ല. റബറിന്‌ 250 രൂപയായി വില ഉയര്‍ത്തുമെന്ന്‌ പറഞ്ഞെങ്കിലും നടപടിയുണ്ടായില്ല. ഇക്കാര്യം പാലായിലെ നവകേരള സദസില്‍ തോമസ്‌ ചാഴികാടന്‍ ചോദിച്ചപ്പോള്‍ അദ്ദേഹത്തിന്റെ വായ്‌ മൂടിക്കെട്ടി. മാണി വിഭാഗത്തിന്‌ ഇടതു മുന്നണിയില്‍ ഒരു സ്വാധീനവും ചെലുത്താന്‍ കഴിയുന്നില്ല എന്നതിന്‌ തെളിവാണ്‌ ഇത്‌.

? നവകേരള സദസ്‌ സ്വാധീനം ചെലുത്തിയോ.

മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തിയ നവകേരള സദസ്‌ പ്രയോജനം കണ്ടില്ല. ഉമ്മന്‍ചാണ്ടി നടത്തിയ ബഹുജന സമ്പര്‍ക്ക പരിപാടി ജനങ്ങളുമായി നേരിട്ട്‌ സംവദിക്കുകയായിരുന്നു. പരാതികള്‍ നേരിട്ട്‌ സ്വീകരിച്ച്‌ പ്രശ്‌ങ്ങള്‍ക്ക്‌് അപ്പപ്പോള്‍ തന്നെ പരിഹാരം. അല്ലെങ്കില്‍ ഒരാഴ്‌ചയ്‌ക്കുള്ളില്‍ പരിഹാരം കാണുമായിരുന്നു. നവകേരള സദസില്‍ ജനങ്ങളുമായി ബന്ധപ്പെടാത്ത അവസ്‌ഥയായിരുന്നു. അതുകൊണ്ട്‌ തന്നെ ജനങ്ങളില്‍ യാതൊരു സ്വാധീനവും ചെലുത്താനും കഴിഞ്ഞില്ല.

? രാജ്യത്ത്‌ ഇന്ത്യാ മുന്നണിയുടെ പ്രസക്‌തി.

ഒരു മാറ്റം അനിവാര്യമാണെന്ന്‌ ചിന്തിക്കുന്ന ജനവിഭാഗങ്ങള്‍ക്ക്‌ ഇന്ത്യ മുന്നണി നല്‍കുന്ന പ്രതീക്ഷ വലുതാണ്‌. ബി.ജെ.പിയെ അധികാരത്തില്‍ നിന്ന്‌ മാറ്റി നിര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ്‌ മുന്നണി രൂപീകരിച്ചത്‌. മുന്നണി മിക്ക സംസ്‌ഥാനങ്ങളിലും ഫലം കാണുമെന്നാണ്‌ കരുതുന്നത്‌. രാജ്യത്ത്‌ ന്യൂനപക്ഷ വിഭാഗങ്ങള്‍ സുരക്ഷിതരല്ല എന്ന ചിന്ത പരക്കെ ഉണ്ടായിട്ടുണ്ട്‌. മണിപ്പൂര്‍, പൗരത്വ ഭേദഗതി വിഷയങ്ങള്‍ ഇതിലേക്കാണ്‌ വിരല്‍ ചൂണ്ടുന്നത്‌. രാജ്യത്തെ ജനങ്ങളെ ഒറ്റക്കെട്ടായി അണിനിരത്താന്‍ മതനിരപേക്ഷ കക്ഷികള്‍ക്കേ കഴിയൂ. ഇതിനു ഇന്ത്യ മുന്നണിക്കു കഴിയും.

? ഇന്ത്യാ മുന്നണിയിലായിട്ടും കോണ്‍ഗ്രസ്‌- സി.പി.എം. വാക്‌പോര്‌ രൂക്ഷമാണല്ലോ.

യാഥാര്‍ഥ്യം ഉള്‍ക്കൊള്ളാന്‍ സി.പി.എമ്മും പിണറായി വിജയനും തയാറാകണം. കോണ്‍ഗ്രസിന്റെ അല്ലാതെ ഒരാള്‍ പ്രധാനമന്ത്രി ആകാന്‍ സാധ്യതയില്ല. രാഹുലിനെ മോദിയേക്കാള്‍ പിണറായി കടന്നാക്രമിക്കുകയാണ്‌. ഇതു പ്രതിഷേധാര്‍ഹമാണ്‌. സി.പി.എം.-ബി.ജെ.പി. അവിശുദ്ധ കുട്ടകെട്ട്‌ ഉണ്ടെന്ന സംശയം ഉയരാനുള്ള സാഹചര്യം ഉണ്ട്‌. ബി.ജെ.പി. കേരളത്തില്‍ അക്കൗണ്ട്‌ തുറക്കില്ല.

? തോമസ്‌ ചാഴികാടനെ പിന്തുണക്കാനാണ്‌ രാഹുല്‍ എത്തിയതെന്ന ജോസ്‌ കെ. മാണിയുടെ പരാമര്‍ശത്തെക്കുറിച്ച്‌.

ഇത്തരം ബാലിശമായ പരാമര്‍ശത്തിന്‌ ഒന്നും മറുപടി അര്‍ഹിക്കുന്നില്ല. ഫ്രാന്‍സിസ്‌ ജോര്‍ജിന്റെ വിജയം ഉറപ്പാക്കുന്നതിനാണ്‌ രാഹുല്‍ ഗാന്ധി എത്തിയതെന്ന്‌ ആര്‍ക്കാണ്‌ അറിയാന്‍ കഴിയാത്തത്‌. ഫ്രാന്‍സിസ്‌ ജോര്‍ജിനെ ചേര്‍ത്തു പിടിച്ചാണ്‌ രാഹുല്‍ പ്രചരണം നയിച്ചത്‌. ജനങ്ങളെ ഏറ്റവും കൂടുതല്‍ സ്വാധീനിക്കുന്ന ചിഹ്നഹ്നമാണ്‌ ഓട്ടോറിക്ഷ. അതിനാല്‍ വേഗത്തില്‍ ഫ്രാന്‍സിസ്‌ ജോര്‍ജിന്റെ വിജയം സുനിശ്‌ചിതമാണ്‌.

? ഇടതുസര്‍ക്കാരിന്റെ വികസന കാഴ്‌ചപ്പാടുകളുടെ വിലയിരുത്തല്‍.

സാമ്പത്തികമായി സംസ്‌ഥാനം തകര്‍ന്നു. ശമ്പളം കൊടുക്കാന്‍ പോലും കഴിയാത്ത അവസ്‌ഥയായി. സര്‍ക്കാരിനു കിട്ടുന്ന വരുമാനം കൃത്യമായി പിരിച്ചെടുക്കാന്‍ കഴിയുന്നില്ല. പിരിച്ചെടുക്കുന്ന ഫണ്ട്‌ ഫലപ്രദമായി വിനിയോഗിക്കാനും കഴിയുന്നില്ല. പല മേഖലകളും അഴിമതി നിറഞ്ഞതും ധൂര്‍ത്തിന്റേതുമായി മാറി. അതിനാല്‍ തന്നെ വികസനത്തില്‍ സംസ്‌ഥാനം കിതയ്‌ക്കുന്ന അവസ്‌ഥയാണ്‌.

? ഇടുക്കിയിലെ ഭൂപ്രശ്‌നം പരിഹരിച്ചെന്നാണല്ലോ പറയുന്നത്‌.

ഉപാധിരഹിത പട്ടയം നല്‍കുമെന്ന്‌ പറഞ്ഞവര്‍ പട്ടയം നല്‍കുന്നില്ലെന്ന്‌ മാത്രമല്ല ഭൂ വിഷയം കൂടുതല്‍ സങ്കീര്‍ണമാക്കി. ഇടുക്കിയിലടക്കം ഇതു വലിയ പ്രതിസന്ധിയാണ്‌ സൃഷ്‌ടിച്ചിട്ടുള്ളത്‌. ഇതിനു പരിഹാരം കാണാന്‍ നടപടിയില്ല. തെരഞ്ഞെടുപ്പില്‍ ഇതെല്ലാം പ്രതിഫലിക്കുമെന്നതില്‍ തര്‍ക്കമില്ല.

വിനോദ്‌ കണ്ണോളി

QOSHE - യു.ഡി.എഫിന്റെ വിജയം സുനിശ്‌ചിതം - Mangalam Author
menu_open
Columnists Actual . Favourites . Archive
We use cookies to provide some features and experiences in QOSHE

More information  .  Close
Aa Aa Aa
- A +

യു.ഡി.എഫിന്റെ വിജയം സുനിശ്‌ചിതം

13 0
22.04.2024

കേരളത്തില്‍ ഇത്തവണ യു.ഡി.എഫ്‌. ഇരുപതു സീറ്റുകളില്‍ ഇരുപതും നേടുമെന്ന്‌ കേരള കോണ്‍ഗ്രസ്‌ ചെയര്‍മാന്‍ പി.ജെ. ജോസഫ്‌ എം.എല്‍.എ. കേന്ദ്ര സംസ്‌ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധ നടപടികള്‍ക്കെതിരായ വലിയ പ്രതികരണം ജനങ്ങളുടെ ഭാഗത്തു നിന്ന്‌ ഉണ്ടാകുമെന്നതില്‍ സംശയമില്ല. മോദി ഗാരന്റി എന്ന തരത്തില്‍ രാജ്യമെങ്ങും ബി.ജെ.പി. നടത്തുന്ന പ്രചരണം ഏശില്ല. രാജ്യത്തെ ജനങ്ങളെ വിഭജിക്കുന്ന സമീപനമാണ്‌ കേന്ദ്ര സര്‍ക്കാരും ബി.ജെ.പിയും സ്വീകരിക്കുന്നത്‌. അതു പോലെ തന്നെ ജനകീയ പ്രശ്‌നങ്ങളെ തിരസ്‌കരിച്ച്‌ മുന്നേറുകയാണ്‌ കേരള സര്‍ക്കാരും. വാഗ്‌ദാന ലംഘനങ്ങളുടെ കുത്തൊഴുക്കാണ്‌ ഇടതുഭരണത്തില്‍ കാണാന്‍ കഴിയുന്നതെന്നും പി.ജെ. ജോസഫ്‌ പറഞ്ഞു.
യു.ഡി.എഫിന്റെ തെരഞ്ഞെടുപ്പ്‌ പ്രചാരണങ്ങള്‍ക്ക്‌ ചുക്കാന്‍ പിടിക്കുന്ന പി.ജെ. ജോസഫ്‌ മംഗളത്തോട്‌ പ്രതികരിച്ചപ്പോള്‍...

? ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന്റെ പ്രതീക്ഷയെന്ത്‌.

മുഴുവന്‍ സീറ്റുകളിലും വിജയം സുനിശ്‌ചിതമാണ്‌. കഴിഞ്ഞ തവണ നഷ്‌ടമായ ഒരു സീറ്റും ഇത്തവണ യു.ഡി.എഫിനു ലഭിക്കും. അത്തരത്തിലുള്ള രാഷ്‌ട്രീയ സാഹചര്യമാണ്‌ സംസ്‌ഥാനത്ത്‌ നിലനില്‍ക്കുന്നത്‌. ഇടതുഭരണത്തില്‍ കേരളത്തിലെ ജനങ്ങള്‍ അത്ര അസംതൃപ്‌തരാണ്‌. സംസ്‌ഥാനത്ത്‌ രൂക്ഷമായ വിലക്കയറ്റമാണ്‌ അനുഭവപ്പെടുന്നത്‌. ഇതു നിയന്ത്രിക്കാന്‍ യാതൊരു നടപടിയുമില്ല.........

© Mangalam


Get it on Google Play