ഒന്നേമുക്കാല്‍ ലക്ഷം കോടിയുടെ വാര്‍ഷിക ബജറ്റ്‌ ഉള്ള ഒരു സംസ്‌ഥാനത്ത്‌ ഒന്‍പതിനായിരം കോടി രൂപ അറുപതുലക്ഷത്തോളം വൃദ്ധജനങ്ങള്‍ക്കായി ഒരു വര്‍ഷത്തേക്ക്‌ ചെലവഴിക്കുകയെന്നത്‌ സഹായമാണെങ്കിലും അവകാശമാണെങ്കിലും ഔദാര്യമാണെങ്കിലും അതിനെ പ്രതിബദ്ധത എന്നു പറയണം. എന്നാല്‍ അതു ആറുമാസത്തിലേറെ നല്‍കാതിരുന്നിട്ട്‌ ക്ഷേമപെന്‍ഷന്‍ അവകാശമല്ലെന്നും അത്‌ സര്‍ക്കാര്‍ നല്‍കുന്ന സഹായമാണെന്നും വാദിക്കുന്നതിനെ പ്രതിബദ്ധതയില്ലായ്‌മയെന്നു പറയേണ്ടി വരും. ഈ പെന്‍ഷന്‍തുക നല്‍കാനെന്നു പറഞ്ഞ്‌ പൊതുജനങ്ങളില്‍ നിന്ന്‌ സെസ്‌ പിരിച്ചിട്ട്‌ അത്‌ വഴിമാറ്റിച്ചെലവഴിച്ചശേഷം പണമെവിടെ എന്നു ചോദിക്കുമ്പോള്‍ അത്‌ അവകാശമല്ലെന്നു പറയുന്നതിനെ അന്തസില്ലായ്‌മയെന്നു വിളിക്കേണ്ടി വരും.

കേരളത്തില്‍ ക്ഷേമപെന്‍ഷന്‍ ആറുമാസത്തിലേറെയായി കുടിശികയാണ്‌. ഒരു മാസം അറുപതുലക്ഷത്തോളം നിരാലംബരായ വൃദ്ധജനങ്ങള്‍ക്കു ക്ഷേമ പെന്‍ഷന്‍ കൊടുക്കാന്‍ വേണ്ടത്‌ 775 കോടി രൂപയാണ്‌. ഈ എഴുനൂറ്റി എഴുപത്തിയഞ്ചു കോടി ലഭിക്കുന്ന അറുപതുലക്ഷത്തോളം പേര്‍ കാറുവാങ്ങാനോ ആഡംബരവീടുകെട്ടാനോ അല്ല ഈ പണം ചെലവഴിക്കുന്നത്‌. പെന്‍ഷനു വേണ്ടി സമരം ചെയ്‌ത മറിയക്കുട്ടി പറഞ്ഞപോലെ, ഭക്ഷണത്തിനും മരുന്നിനുമുള്‍പ്പെടെയുള്ള മനുഷ്യന്റെ ഏറ്റവും അടിസ്‌ഥാന ആവശ്യങ്ങള്‍ക്കായാണ്‌ ഈ തുക ഉപയോഗിക്കുന്നത്‌. കഴിഞ്ഞ ദിവസം സംസ്‌ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ക്ഷേമപെന്‍ഷന്‍ കാര്യത്തിലെ പൊതുതാല്‌പര്യഹര്‍ജിയില്‍ നല്‍കിയ എതിര്‍സത്യവാങ്‌മൂലത്തിലാണ്‌ ക്ഷേമപെന്‍ഷന്‍ അവകാശമല്ലെന്നും അത്‌ സര്‍ക്കാര്‍ നല്‍കുന്ന സഹായം മാത്രമാണെന്നും വാദിച്ചത്‌.

എല്ലാ ചെലവും കഴിഞ്ഞതിനുശേഷം നല്‍കാനുള്ള സര്‍ക്കാരിന്റെ ഔദാര്യമായി ഈ ക്ഷേമപെന്‍ഷനെ കാണുന്നതാണ്‌ പെന്‍ഷന്‍തുക കാലങ്ങളായി നാലും എട്ടും മാസമൊക്കെ കുടിശികയാക്കുന്നത്‌. ഇതിനെ സര്‍ക്കാര്‍, സഹായമെന്നു കോടതിയില്‍ വിശേഷിപ്പിച്ചെങ്കിലും ഔദാര്യമായാണു കാണുന്നതെന്നു സമീപനത്തില്‍ വ്യക്‌തമാണ്‌. ഈ സമീപനമാണ്‌ മാറേണ്ടത്‌. ജോലിചെയ്യുന്ന ജീവനക്കാര്‍ക്കു ശമ്പളവും, ആശ്രിതരായ വയോജനങ്ങള്‍ക്കു പെന്‍ഷനും സമയത്തു നല്‍കേണ്ടത്‌ തങ്ങളുടെ കടമയും പ്രതിബദ്ധതയുമാണെന്ന തിരിച്ചറിവാണ്‌ സംസ്‌ഥാനം ഭരിക്കുന്നവര്‍ക്കും ധനമന്ത്രിക്കും ഉണ്ടാകേണ്ടത്‌. സഹായമാണത്‌, തങ്ങള്‍ക്കു തോന്നുമ്പോള്‍ എവിടെനിന്നെങ്കിലും കടം കിട്ടിയാല്‍ നല്‍കാം എന്ന സമീപനമല്ല വേണ്ടത്‌. സത്യപ്രതിജ്‌ഞ ചെയ്‌ത് ചുമതലയേല്‍ക്കുമ്പോള്‍ തന്നെ സംസ്‌ഥാനത്തെ ജനങ്ങളുടെ ക്ഷേമത്തിനായിരിക്കണം സര്‍ക്കാരുകള്‍ പ്രഥമ പരിഗണന നല്‍കേണ്ടത്‌.

അര്‍ഹമായത്‌ നല്‍കുന്നതിന്‌, അവര്‍ വിലപേശല്‍ ശക്‌തിയാണോ, സംഘടിതരാണോ എന്നുള്ള പരിഗണയാകരുത്‌ മുന്‍ഗണന. അങ്ങനെയെങ്കില്‍ ക്ഷേമപെന്‍ഷനുകള്‍ ഒരുകാരണവശാലും ആറുമാസം കുടിശികയാകുകയില്ലായിരുന്നുവെന്നു ചിന്തിക്കേണ്ടത്‌ അധികൃതരാണ്‌. കുടിശികയെ പലപ്പോഴും അധികൃതര്‍ ന്യായീകരിക്കുന്നത്‌ മുന്‍സര്‍ക്കാരിന്റെ കാലത്ത്‌ എട്ടുമാസം മുതല്‍ പത്തുമാസം വരെ കുടിശികയായിരുന്നുവെന്ന ന്യായം നിരത്തിയാണ്‌. മുന്‍സര്‍ക്കാരിന്റെ കുടിശികകള്‍ ആവര്‍ത്തിക്കാനല്ല ഈ സര്‍ക്കാരിനെ ജനങ്ങള്‍ തെരഞ്ഞെടുത്തതെന്ന ബോധ്യം സര്‍ക്കാരിനെ നയിക്കുന്നവര്‍ക്കുണ്ടാകണം. പരാശ്രിതരായ അരക്കോടിയിലേറെ ജനങ്ങള്‍ക്കായി സംസ്‌ഥാനസര്‍ക്കാര്‍ നേരിട്ടു ചെലവഴിക്കുന്ന തുകയാണീ ക്ഷേമപെന്‍ഷന്‍. എന്നു പറഞ്ഞാല്‍ ഇടനിലക്കാരില്ലാതെ, ചോരാതെ ഉപഭോക്‌താക്കളുടെ കൈകളിലേക്ക്‌ എത്തുന്ന തുക. അത്‌ പ്രതീക്ഷയോടെ കാത്തിരിക്കുന്നവരാരൊക്കെയെന്ന്‌ തിരിച്ചറിയാനുള്ള മനുഷ്യത്വം സര്‍ക്കാരിനുണ്ടായെങ്കിലേ സമയത്തും കാലത്തും ക്ഷേമപെന്‍ഷന്‍ തുക നല്‍കാന്‍ ഉത്തരവാദിത്തബോധം ഉണ്ടാകുകയുള്ളൂ. അവര്‍ക്കു വിലപേശല്‍ ശക്‌തിയില്ല; അവര്‍ സംഘടിതരല്ല. സര്‍ക്കാര്‍ വാദിക്കും പോലെ സഹായം തന്നെയാണവര്‍ക്കത്‌. അത്‌ തിരിച്ചറിഞ്ഞ്‌ സമയത്തു കൊടുക്കുക. ഉത്സവസീസണില്‍ തുറക്കുന്ന ആഘോഷച്ചന്തയാകരുത്‌ ക്ഷേമപെന്‍ഷന്‍. മരുന്നിനും ഭക്ഷണത്തിനും സമയത്തുകിട്ടുന്ന സഹായമാകണം തുച്‌ഛമെങ്കിലും വലുതായ ആ തുക.

QOSHE - ക്ഷേമപെന്‍ഷന്‍ സഹായമാണ്‌; ഔദാര്യമാക്കരുത്‌ - Mangalam Author
menu_open
Columnists Actual . Favourites . Archive
We use cookies to provide some features and experiences in QOSHE

More information  .  Close
Aa Aa Aa
- A +

ക്ഷേമപെന്‍ഷന്‍ സഹായമാണ്‌; ഔദാര്യമാക്കരുത്‌

35 0
10.04.2024

ഒന്നേമുക്കാല്‍ ലക്ഷം കോടിയുടെ വാര്‍ഷിക ബജറ്റ്‌ ഉള്ള ഒരു സംസ്‌ഥാനത്ത്‌ ഒന്‍പതിനായിരം കോടി രൂപ അറുപതുലക്ഷത്തോളം വൃദ്ധജനങ്ങള്‍ക്കായി ഒരു വര്‍ഷത്തേക്ക്‌ ചെലവഴിക്കുകയെന്നത്‌ സഹായമാണെങ്കിലും അവകാശമാണെങ്കിലും ഔദാര്യമാണെങ്കിലും അതിനെ പ്രതിബദ്ധത എന്നു പറയണം. എന്നാല്‍ അതു ആറുമാസത്തിലേറെ നല്‍കാതിരുന്നിട്ട്‌ ക്ഷേമപെന്‍ഷന്‍ അവകാശമല്ലെന്നും അത്‌ സര്‍ക്കാര്‍ നല്‍കുന്ന സഹായമാണെന്നും വാദിക്കുന്നതിനെ പ്രതിബദ്ധതയില്ലായ്‌മയെന്നു പറയേണ്ടി വരും. ഈ പെന്‍ഷന്‍തുക നല്‍കാനെന്നു പറഞ്ഞ്‌ പൊതുജനങ്ങളില്‍ നിന്ന്‌ സെസ്‌ പിരിച്ചിട്ട്‌ അത്‌ വഴിമാറ്റിച്ചെലവഴിച്ചശേഷം പണമെവിടെ എന്നു ചോദിക്കുമ്പോള്‍ അത്‌ അവകാശമല്ലെന്നു പറയുന്നതിനെ അന്തസില്ലായ്‌മയെന്നു വിളിക്കേണ്ടി വരും.

കേരളത്തില്‍ ക്ഷേമപെന്‍ഷന്‍ ആറുമാസത്തിലേറെയായി കുടിശികയാണ്‌. ഒരു മാസം അറുപതുലക്ഷത്തോളം നിരാലംബരായ വൃദ്ധജനങ്ങള്‍ക്കു ക്ഷേമ പെന്‍ഷന്‍ കൊടുക്കാന്‍ വേണ്ടത്‌ 775 കോടി രൂപയാണ്‌. ഈ........

© Mangalam


Get it on Google Play