ക്ഷേമ പെന്‍ഷനെ മാത്രം ആശ്രയിച്ചു കഴിയുന്ന ലക്ഷക്കണക്കിന്‌ ആളുകള്‍ക്ക്‌ ഞെട്ടലും നിരാശയുമേകുന്ന നിലപാടാണ്‌ കേരള സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സ്വീകരിച്ചിരിക്കുന്നത്‌. ക്ഷേമ പെന്‍ഷന്‍ നയപരമായ തീരുമാനത്തിന്റെ ഭാഗമാണെന്നും ആളുകളുടെ അവകാശമല്ലെന്നുമാണ്‌ ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്‌മൂലത്തില്‍ സര്‍ക്കാര്‍ പറയുന്നത്‌. പെന്‍ഷന്‍ മുടങ്ങിയതിനെത്തുടര്‍ന്ന്‌ ആളുകള്‍ ആത്മഹത്യ ചെയ്യുന്ന നാട്ടില്‍, ജനപക്ഷമെന്ന്‌ അവകാശപ്പെടുന്ന എല്‍.ഡി.എഫ്‌. സര്‍ക്കാരിന്റെ നിലപാട്‌ അണികളോടുപോലും തൃപ്‌തികരമായി വിശദീകരിക്കാന്‍ മുന്നണിക്കു കഴിഞ്ഞെന്നുവരില്ല. പെന്‍ഷന്‍ കിട്ടുന്നതില്‍ കൃത്യത പ്രതീക്ഷിച്ചിരുന്നവര്‍ക്ക്‌ ഉത്സവകാലത്ത്‌ സര്‍ക്കാര്‍ സമ്മാനിച്ചത്‌ ഇരുട്ടടിയായി. ഉയര്‍ന്ന ക്ഷേമ പെന്‍ഷന്‍ ഭരണ നേട്ടമായി കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും എല്‍.ഡി.എഫ്‌. അവതരിപ്പിച്ചിരുന്നു.

ക്ഷേമ പെന്‍ഷന്‍ മുടക്കമില്ലാതെ നല്‍കാന്‍ പ്രതിജ്‌ഞാബദ്ധമാണെന്നു പറയുമ്പോഴും നിലവിലെ സാമ്പത്തിക ഞെരുക്കത്തില്‍ സര്‍ക്കാരിന്‌ അതിനു കഴിയാതായിട്ടു മാസങ്ങളായി. എന്നുമുതല്‍ ക്ഷേമ പെന്‍ഷന്‍ കൃത്യമായി നല്‍കാന്‍ കഴിയുമെന്നു പറയാനും സര്‍ക്കാരിനു കഴിഞ്ഞില്ല. നിലവില്‍ 45 ലക്ഷത്തോളം ആളുകളാണ്‌ സംസ്‌ഥാനത്ത്‌ ക്ഷേമ പെന്‍ഷന്‌ അര്‍ഹരായിട്ടുള്ളത്‌. പെന്‍ഷന്‍ വിതരണത്തില്‍ മാസങ്ങളുടെ കുടിശിക വന്നതോടെ പലരും ജീവിക്കാന്‍ മാര്‍ഗമില്ലാത്ത നിലയിലാണ്‌. ആളുകള്‍ പിച്ചച്ചട്ടിയുമായി തെരുവിലിറങ്ങി തങ്ങളുടെ അവസ്‌ഥ സര്‍ക്കാരിനെ ബോധ്യപ്പെടുത്താന്‍ നടത്തിയ ശ്രമങ്ങള്‍ എല്ലാവരും കണ്ടതാണ്‌. അവരെ പരിഹസിച്ചവര്‍ക്കും രാഷ്‌ട്രീയ പ്രേരിതമെന്ന്‌ ആക്ഷേപിച്ചവര്‍ക്കും ഇപ്പോള്‍ എന്താണ്‌ പറയാനുളളത്‌ ?. പെന്‍ഷന്‍ വിതരണം ഉറപ്പാക്കുന്ന കാര്യത്തില്‍ കോടതി ഇടപെടല്‍ ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ക്കുള്ള സര്‍ക്കാരിന്റെ മറുപടിയില്‍ നിലവിലെ സംസ്‌ഥാന സാമ്പത്തികാവസ്‌ഥയുടെ പൂര്‍ണചിത്രമുണ്ട്‌. സംസ്‌ഥാനത്ത്‌ ക്ഷേമ പെന്‍ഷന്‌ അര്‍ഹരായ എല്ലാവര്‍ക്കുമുള്ള തുക വിതരണം ചെയ്യണമെങ്കില്‍ ഓരോ മാസവും 900 കോടി രൂപ ആവശ്യമാണ്‌. അതുകണ്ടെത്താന്‍ കഴിയില്ലെന്നു സര്‍ക്കാരിന്റെ നിലപാടില്‍നിന്നുതന്നെ ബോധ്യമാകും. ക്ഷേമ പെന്‍ഷനുകള്‍ വിതരണം ചെയ്യാന്‍ സര്‍ക്കാരിനു നിയമപരമായ ബാധ്യതയില്ലെന്നും നയപരമായ തീരുമാനത്തിന്റെ അടിസ്‌ഥാനത്തില്‍ പറ്റുന്നതുപോലെ കൊടുക്കുമെന്നുമാണ്‌ കോടതിയില്‍ സ്വീകരിച്ച നിലപാടില്‍നിന്ന്‌ ജനത്തിനു മനസിലായത്‌. ഒന്നും കിട്ടിയില്ലെങ്കില്‍ തന്നെ പരാതിപ്പെട്ടിട്ട്‌ കാര്യമില്ലെന്നു ചുരുക്കം. ക്ഷേമ പെന്‍ഷനുകളെ മാത്രം ആശ്രയിച്ചുകഴിയുന്ന ജനങ്ങള്‍ ഇനി എന്തു ചെയ്യണമെന്നുകൂടി സര്‍ക്കാര്‍ വ്യക്‌തമാക്കണം.

പതിവുപോലെ സംസ്‌ഥാനം നേരിടുന്ന സാമ്പത്തിക ഞെരുക്കത്തിന്റെ ഉത്തരവാദിത്തം കേന്ദ്രത്തില്‍ ചാരി രക്ഷപ്പെടാന്‍ ശ്രമിക്കുന്ന സര്‍ക്കാരിനു ക്ഷേമ പെന്‍ഷനുകളുടെ കാര്യത്തില്‍ അതിനു കഴിയില്ല. ക്ഷേമ പെന്‍ഷനുകളുടെ പേരില്‍ മേനി നടിക്കുന്നവര്‍ക്ക്‌ കേന്ദ്ര വിഹിതം താമസിക്കുന്നതാണ്‌ പെന്‍ഷന്‍ മുടങ്ങാന്‍ കാരണമെന്ന്‌ എങ്ങനെ പറയാന്‍ കഴിയും?. ക്ഷേമ പെന്‍ഷന്റെ പേരിലുള്ള കൈയടിയെല്ലാം തങ്ങള്‍ക്ക്‌ അവകാശപ്പെട്ടതാണെന്ന്‌ പറഞ്ഞുകൊണ്ടിരുന്ന സര്‍ക്കാരിനു പെന്‍ഷന്‍ മുടക്കമില്ലാതെ നല്‍കാനും ഉത്തരവാദിത്വമുണ്ട്‌. 2016ല്‍ പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷമാണ്‌ സംസ്‌ഥാനത്ത്‌ ക്ഷേമ പെന്‍ഷനുകളില്‍ വലിയ രീതിയില്‍ വര്‍ധനയുണ്ടായത്‌. സംസ്‌ഥാനത്തിന്റെ മൊത്തം സാമ്പത്തിക നിലയ്‌ക്ക് താങ്ങാന്‍ കഴിയുന്ന രീതിയിലല്ല സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളവും ക്ഷേമ പെന്‍ഷനുകളും വര്‍ധിപ്പിച്ചതെന്നു പലരും പറഞ്ഞിട്ടും കിട്ടിയ കൈയടിയും ലഭിച്ച വോട്ടും നല്‍കിയ പ്രചോദനത്തില്‍ ക്ഷേമ പെന്‍ഷനുകള്‍ ഇരട്ടിയാക്കുമെന്ന വാഗ്‌്ദാനമാണ്‌ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ്‌. മുന്നോട്ട്‌ വച്ചത്‌. രണ്ടാം പിണറായി സര്‍ക്കാര്‍ രണ്ടാം വര്‍ഷത്തിലേക്ക്‌ എത്തിയപ്പോഴേക്കും തന്നെ പെന്‍ഷന്‍ നല്‍കണമെങ്കില്‍ നല്ലനേരം നോക്കണമെന്ന നിലയുണ്ടായി. ഇതാണ്‌ സാമ്പത്തിക രംഗത്ത്‌ കേരളത്തിന്റെ റിയല്‍ സ്‌റ്റോറി. സാമ്പത്തിക ആസൂത്രണത്തിലെ പിഴവും കെടുകാര്യസ്‌ഥതയും മൂലം കനത്ത സാമ്പത്തിക പ്രതിസന്ധിയിലായ കേരളത്തിലെ സാധാരണക്കാര്‍ക്ക്‌ ക്ഷേമപെന്‍ഷന്‍ പോലും മരീചികയാകുന്ന സാഹചര്യം അതീവ ഗൗരവമുള്ളതാണ്‌. ഇല്ലായ്‌മയിലും മുണ്ടു മുറുക്കിയുടുത്ത്‌ ജീവിക്കാന്‍ തയാറാകുന്ന ജനങ്ങളുടെ ആത്മവിശ്വാസമാണ്‌ ഇത്തരമൊരു നിലപാടിലൂടെ സര്‍ക്കാര്‍ നഷ്‌ടപ്പെടുത്തിയത്‌.

QOSHE - ക്ഷേമത്തില്‍ സര്‍ക്കാര്‍ കൈമലര്‍ത്തുമ്പോള്‍ - Mangalam Author
menu_open
Columnists Actual . Favourites . Archive
We use cookies to provide some features and experiences in QOSHE

More information  .  Close
Aa Aa Aa
- A +

ക്ഷേമത്തില്‍ സര്‍ക്കാര്‍ കൈമലര്‍ത്തുമ്പോള്‍

9 0
09.04.2024

ക്ഷേമ പെന്‍ഷനെ മാത്രം ആശ്രയിച്ചു കഴിയുന്ന ലക്ഷക്കണക്കിന്‌ ആളുകള്‍ക്ക്‌ ഞെട്ടലും നിരാശയുമേകുന്ന നിലപാടാണ്‌ കേരള സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സ്വീകരിച്ചിരിക്കുന്നത്‌. ക്ഷേമ പെന്‍ഷന്‍ നയപരമായ തീരുമാനത്തിന്റെ ഭാഗമാണെന്നും ആളുകളുടെ അവകാശമല്ലെന്നുമാണ്‌ ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്‌മൂലത്തില്‍ സര്‍ക്കാര്‍ പറയുന്നത്‌. പെന്‍ഷന്‍ മുടങ്ങിയതിനെത്തുടര്‍ന്ന്‌ ആളുകള്‍ ആത്മഹത്യ ചെയ്യുന്ന നാട്ടില്‍, ജനപക്ഷമെന്ന്‌ അവകാശപ്പെടുന്ന എല്‍.ഡി.എഫ്‌. സര്‍ക്കാരിന്റെ നിലപാട്‌ അണികളോടുപോലും തൃപ്‌തികരമായി വിശദീകരിക്കാന്‍ മുന്നണിക്കു കഴിഞ്ഞെന്നുവരില്ല. പെന്‍ഷന്‍ കിട്ടുന്നതില്‍ കൃത്യത പ്രതീക്ഷിച്ചിരുന്നവര്‍ക്ക്‌ ഉത്സവകാലത്ത്‌ സര്‍ക്കാര്‍ സമ്മാനിച്ചത്‌ ഇരുട്ടടിയായി. ഉയര്‍ന്ന ക്ഷേമ പെന്‍ഷന്‍ ഭരണ നേട്ടമായി കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും എല്‍.ഡി.എഫ്‌. അവതരിപ്പിച്ചിരുന്നു.

ക്ഷേമ പെന്‍ഷന്‍ മുടക്കമില്ലാതെ നല്‍കാന്‍ പ്രതിജ്‌ഞാബദ്ധമാണെന്നു പറയുമ്പോഴും നിലവിലെ സാമ്പത്തിക ഞെരുക്കത്തില്‍ സര്‍ക്കാരിന്‌ അതിനു കഴിയാതായിട്ടു മാസങ്ങളായി.........

© Mangalam

Get it on Google Play